ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി. ജിദ്ദയിൽ കുടുംബസമേതം താമസിച്ചിരുന്ന ഇദ്ദേഹം, അവധിയിലായിരുന്ന കുടുംബത്തെ തിരികെ കൊണ്ടുവരുന്നതിനായി 20 ദിവസത്തെ ഹ്രസ്വകാല അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

റിയാദ്: ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയും തൃശൂർ കൊടുങ്ങല്ലൂർ വെള്ളാങ്കല്ലൂർ സ്വദേശിയുമായ അബ്ദുൽ ജലീൽ നമ്പിയാംകുളം (49) നാട്ടിൽ നിര്യാതനായി. പെട്രോ റാബിഗിൽ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

ജിദ്ദയിൽ കുടുംബസമേതം താമസിച്ചിരുന്ന ഇദ്ദേഹം, അവധിയിലായിരുന്ന കുടുംബത്തെ തിരികെ കൊണ്ടുവരുന്നതിനായി 20 ദിവസത്തെ ഹ്രസ്വകാല അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അതിനിടെയാണ് അന്ത്യമുണ്ടായത്. ജിദ്ദയിലെ കൊടുങ്ങല്ലൂരും പരിസര പ്രദേശങ്ങളിലുള്ളവരുടെ പ്രവാസി കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്‍റെ സജീവ പ്രവർത്തകനാണ്.

ഭാര്യ: ഷിംന അബ്ദുൽ അസീസ്. മക്കൾ: ഇഹ്സാൻ (മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥി), ഇഫ്ഫത്ത് (ജിദ്ദ ഇന്ത്യൻ സ്കൂൾ 12-ാം ക്ലാസ് വിദ്യാർത്ഥിനി). അബ്ദുൽൽ ജലീലിന്‍റെ ആകസ്മിക വേർപാടിൽ മുസിരിസ് പ്രവാസി ഫോറം ജിദ്ദ ഘടകം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.