നൂറുക്കണക്കിന് ജിദ്ദ വാസികളുടെയും സന്ദർശകരുടെയും സാന്നിധ്യത്തിൽ കരിമരുന്ന് പ്രയോഗവും നടന്നു. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ അന്താരാഷ്ട്ര സർക്കസ് ടീമായായ സിർക്യു ഡൂ സോലൈലിന്‍റെ സർക്കസ് പ്രകടനങ്ങളും ആരംഭിച്ചു.

റിയാദ്: ജിദ്ദ സീസൺ 2022 ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. വിനോദങ്ങൾക്കിടയിൽ പാരമ്പര്യവും ആധുനികതയും ഇടകലർത്തിയുള്ള സീസൺ പരിപാടികൾ 60 ദിവസം നീണ്ടുനിൽക്കും. ‘ജിദ്ദ ആർട്ട് പ്രൊമെനേഡ്’ ഏരിയയിലാണ് പരിപാടികൾക്ക് തുടക്കമായത്. പട്ടണത്തിന്‍റെ ആകാശത്ത് ഡ്രോൺ വിമാനങ്ങളുപയോഗിച്ച് വരച്ച അതിശയകരവും വർണാഭവുമായ പെയിൻറിങ്ങുകൾക്ക് ആദ്യദിവസം സാക്ഷ്യം വഹിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നൂറുക്കണക്കിന് ജിദ്ദ വാസികളുടെയും സന്ദർശകരുടെയും സാന്നിധ്യത്തിൽ കരിമരുന്ന് പ്രയോഗവും നടന്നു. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ അന്താരാഷ്ട്ര സർക്കസ് ടീമായായ സിർക്യു ഡൂ സോലൈലിന്‍റെ സർക്കസ് പ്രകടനങ്ങളും ആരംഭിച്ചു. നിരവധി പേരാണ് സർക്കസ് കാണാനെത്തിയത്. ആദ്യമായാണ് ജിദ്ദയിൽ ലോകോത്തര സർക്കസ് ടീമിന്‍റെ പ്രകടനം നടക്കുന്നത്.

ജിദ്ദ സീസൺ കഴിയുന്നതുവരെ ‘ആർട്ട് പ്രൊമെനേഡിൽ’ ദിവസവും കരിമരുന്ന് പ്രകടനവും ഉണ്ടായിരിക്കും. ഒമ്പത് സ്ഥലങ്ങളിലാണ് വിനോദ വ്യവസായത്തിലെ ആഗോള അനുഭവങ്ങൾ സൗദിയുടെ പശ്ചാത്തലത്തിൽ പങ്കുവെക്കുന്ന പരിപാടികൾ അരങ്ങേറുക. സർക്കസിനുപുറമെ തുടക്കത്തിൽ ജിദ്ദ ആർട്ട് പ്രൊമെനേഡ് ഏരിയയിലാണ് സീസൺ പരിപാടികൾ ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലായി മറ്റ് സ്ഥലങ്ങളിലും വിവിധതരം പരിപാടികൾ അരങ്ങേറും.