ഇത്തിഹാദ് മുന്നോട്ട് വച്ച ഭൂരിഭാഗം വ്യവസ്ഥകളും ജെറ്റ് എയർവെയ്സ് അംഗീകരിച്ചിട്ടുണ്ട്. ജെറ്റ് എയർവെയ്സ് സ്ഥാപക ചെയർമാൻ നരേഷ് ഗോയൽ സ്ഥാനമൊഴിയുന്നതിനും ധാരണയായിട്ടുണ്ട്

അബുദാബി: ജെറ്റ് എയർവെയ്സിന്‍റെ ബാധ്യതകൾ ഇത്തിഹാദ് എയർലൈൻസ് ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ഇരു വിമാനക്കന്പനികളും ഉടൻ ധാരണാപത്രം ഒപ്പു വയ്ക്കും. ഇതോടെ ജെറ്റ് എയർവെയ്സിൽ ഇത്തിഹാദിന്‍റെ ഓഹരി പങ്കാളിത്തം 24 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരും. 

ഇത്തിഹാദ് മുന്നോട്ട് വച്ച ഭൂരിഭാഗം വ്യവസ്ഥകളും ജെറ്റ് എയർവെയ്സ് അംഗീകരിച്ചിട്ടുണ്ട്. ജെറ്റ് എയർവെയ്സ് സ്ഥാപക ചെയർമാൻ നരേഷ് ഗോയൽ സ്ഥാനമൊഴിയുന്നതിനും ധാരണയായിട്ടുണ്ട്.