സ്റ്റാർസ്‌പ്ലേ ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലെ പ്രത്യേക സ്ട്രീമിംഗ് ഡെസ്റ്റിനേഷൻ, എംഇഎൻഎയിലുടനീളമുള്ള പ്രേക്ഷകർക്ക് ഏറ്റവും വലിയ ദക്ഷിണേഷ്യൻ വിനോദ ശേഖരങ്ങളിലൊന്നിനെ എത്തിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിങ് സേവനങ്ങളിലൊന്നായ ജിയോഹോട്‌സ്റ്റാർ സ്റ്റാർസ്‌പ്ലേയുമായുള്ള പങ്കാൡത്തിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. യുകെ, കാനഡ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ അവതരിപ്പിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ ദക്ഷിണ ഏഷ്യൻ പ്രവാസി സമൂഹങ്ങളിലൊന്ന് അധിവസിക്കുന്ന മേഖലയിലേക്ക് ഈ പ്ലാറ്റ്‌ഫോം അന്താരാഷ്ട്ര സേവനം വ്യാപിപ്പിക്കുന്നു. സ്റ്റാർസ്‌പ്ലേ ആപ്പ്, വെബ്‌സൈറ്റ് എന്നിവയിൽ പ്രത്യേകമായി സ്ട്രീം ചെയ്യുന്ന ജിയോഹോട്ട്സ്റ്റാർ MENA മേഖലയിലെ ഏറ്റവും വിപുലമായ ഉള്ളടക്കശേഖരം ഒരുക്കി പ്രേക്ഷകർക്ക് ഇന്ത്യയിലെ വിനോദമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലേക്ക് പ്രവേശനം നൽകും.

MENA മേഖലയിലെ ദക്ഷിണ ഏഷ്യൻ പ്രേക്ഷകരുടെ ഇഷ്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗ്ല എന്നീ ഭാഷകളിലെ വിപുലമായ പ്രോഗ്രാമുകളോടെ ജിയോഹോട്ട്സ്റ്റാർ MENA-യിൽ ആരംഭിക്കുന്നു.

ജിയോഹോട്ട്‌സ്റ്റാറിലെ ബഹുഭാഷാശേഖരത്തിൽ മലയാളത്തിൽനിന്നും പ്രിൻസ് ഓഫ് മോളിവുഡ്, കസിൻസ് & കല്യാണം, കേരള ക്രൈം ഫയൽസ്, 1000 ബേബീസ്, റോസ്ലിൻ തുടങ്ങിയ ഒറിജിനലുകളും ബത്‌ലഹേം കുടുംബ യൂണിറ്റ്, ദൃശ്യം, മൂൺവാക്ക്, തുടരും തുടങ്ങിയ സിനിമകളും ഉൾപ്പെടുന്നു. പാർട്ട്‌ടൈമേഴ്‌സ്, കാപ്പി സ്‌ക്വാഡ്, ദി കോർട്ട്, പ്രീതം & പെഡ്രോ, ആലിബാ ഔർ ചാലീസ് ഭൂത് എന്നിവ അടക്കമുള്ള ജിയോഹോട്ട്സ്റ്റാർ സ്‌പെഷ്യലുകളും ഭാവി റിലീസുകളും ഇതിൽ ഉണ്ട്. കൂടാതെ, പുതിയ ജിയോഹോട്ട്സ്റ്റാർ ഒറിജിനലുകൾ ഇന്ത്യയിൽ റിലീസ് ചെയ്യുമ്പോൾ തന്നെ പ്രീമിയർ ചെയ്യും. 10 ഭാഷകളുടെ വരെ ഓഡിയോ ട്രാക്കുകൾ ഉള്ളടക്കങ്ങൾക്കൊപ്പം ലഭിക്കും. അത് MENA മേഖലയിലെ ബഹുഭാഷാ കുടുംബങ്ങളെ കൂടുതലായി ഉൾക്കൊള്ളുന്ന കാഴ്ച്ചാനുഭവം നൽകും. കോഫി വിത്ത് കരൺ ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങൾ, തുറന്ന സംഭാഷണങ്ങൾ, അവിസ്മരണീയ നിമിഷങ്ങൾ, കൂടാതെ അതിന്റെ മുഖമുദ്രയായ റാപ്പിഡ്-ഫയർ റൗണ്ട് എന്നിവയുമായി പുതിയ സീസണുമായി മടങ്ങിവരുന്നു. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ബംഗ്ല ഭാഷകളിൽ ബിഗ് ബോസ് പ്രേക്ഷകർക്ക് വിനോദം പകരുന്നത് തുടരുമ്പോൾ, അനിൽ കപൂറിന്റെ പുതിയ ഗെയിം ഷോയായ ഇന്ത്യ കാ ടോപ്പ് 1 പെർസെന്റ് മത്സരാർത്ഥികളുടെ യുക്തിയേയും ചിന്താശേഷിയേയും പരീക്ഷിക്കുന്നു; ഇവ കൂടാതെ ഖത്രോൺ കേ ഖിലാഡി, ലാഫ്റ്റർ ഷെഫ്‌സ്- അൺലിമിറ്റഡ് എന്റർടെയ്ൻമെന്റ് പോലുള്ള ഷോകൾ റിയാലിറ്റി ഷോകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ജനപ്രിയ ഷോകളായ ക്യുംകി സാസ് ഭീ കഭീ ബഹു ഥീ, അനുപമ, യേ രിഷ്താ ക്യാ കെഹ്ലാതാ ഹൈ, സയോണി എന്നിവയുൾപ്പെടെ ജിയോസ്റ്റാർ ടിവി ചാനലുകളിലെ പരിപാടികളും പ്രേക്ഷകർക്ക് വീക്ഷിക്കാം. ജിയോഹോട്ട്സ്റ്റാർ സ്റ്റാർസ്‌പ്ലേയുടെ പ്ലസ് പ്ലാനിലൂടെ പ്രതിമാസം 34.99 എഇഡി നിരക്കിൽ ലഭിക്കും. അതിലൂടെ പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാറിന്റെ ബഹുഭാഷാ ശേഖരത്തിലേക്ക് പ്രവേശനം ലഭിക്കും. പ്രതിമാസം 49.99 എഇഡി നിരക്കുള്ള മാക്‌സ് പ്ലാനിലൂടെ വിനോദവും സ്‌പോർട്‌സും അതായത് ജിയോഹോട്ട്സ്റ്റാറിന്റെ സമ്പൂർണ വിനോദ ശേഖരവും സ്റ്റാർസ്‌പ്ലേയുടെ സ്‌പോർട്‌സ് പ്രോഗ്രാമുകളും ഒരു സബ്‌സ്‌ക്രിപ്ഷനിലൂടെ കുടുംബത്തിന് മുഴുവനും ലഭിക്കും. ദക്ഷിണ ഏഷ്യൻ മേഖലയിൽ ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർസ്‌പ്ലേയുമായി അവരുടെ പ്രേക്ഷകർ ശക്തമായ ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. അവരുടെ സ്‌പോർട്‌സ് പോർട്ട്‌ഫോളിയോയെ മാക്‌സ്പ്ലാൻ ജിയോഹോട്ട്സ്റ്റാറിന്റെ പ്രതിദിന വിനോദ പരിപാടികൾ, ഒറിജിനലുകൾ, റിയാലിറ്റി ഫ്രാഞ്ചൈസികൾ, സിനിമകൾ എന്നിവയുമായി ഒരുമിപ്പിക്കുന്നു. ഇതിലൂടെ MENA മേഖലയിലെ ദക്ഷിണ ഏഷ്യൻ പ്രേക്ഷകർക്ക് കൂടുതൽ സമഗ്രമായ വിനോദകേന്ദ്രം ഒരുക്കുന്നു.

'ഒരു ആധുനിക വിനോദ പ്ലാറ്റ്‌ഫോം എങ്ങനെയായിരിക്കണമെന്നത് പുനർനിർവചിക്കാനുള്ള പൊതുവായ ആഗ്രഹമാണ് സ്റ്റാർസ്‌പ്ലേയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ഒന്നിക്കുന്നത്. ഈ സഹകരണത്തോടെ കായികരംഗത്തേയും ഇന്ത്യൻ, ആഗോള വിനോദ രംഗത്തേയും മികച്ച പ്രേക്ഷകർക്ക് കണ്ടെത്താവുന്ന ഒരു പ്രീമിയർ ഡെസ്റ്റിനേഷൻ ഞങ്ങൾ ഒരുക്കുകയാണ്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥകൾ ആസ്വദിക്കാനും പുതിയ ഉള്ളടക്കം കണ്ടെത്താനും തടസ്സമില്ലാതെ വിനോദം അനുഭവിക്കാനും കഴിയുന്ന കേന്ദ്രീകൃത ഹബ്ബ് സ്ഥാപിക്കാനുള്ള അവസരമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. പ്രാദേശികം, ഇന്ത്യൻ, ആഗോളം എന്നിവയിലൊന്നിനെ തിരഞ്ഞെടുക്കാൻ നിർബന്ധിക്കുന്നതില്ല സ്ട്രീമിങ്ങിന്റെ ഭാവിയെന്നും പകരം ലോകത്തെ കൂടുതൽ അടുപ്പിക്കുന്നതിലാണ് ജിയോസ്റ്റാറിലെ ഞങ്ങളുടെ എക്കാലത്തേയും വിശ്വാസം. മിഡിൽ ഈസ്റ്റിലേക്കും നോർത്ത് ആഫ്രിക്കയിലേക്കുമുള്ള ജിയോഹോട്ട്സ്റ്റാറിന്റെ വരവ് ആ ദിശയിലേക്കുള്ള പ്രധാന കാൽവയ്പ്പാണ്. ദുബായും വിശാലമായ ഗൾഫ് മേഖലയും ഞങ്ങളുടെ അന്താരാഷ്ട്ര മോഹങ്ങളുടെ കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്റ്റാർസ്‌പ്ലേയ്‌ക്കൊപ്പം അതിർത്തികൾക്കപ്പുറത്തെ വിനോദം പ്രേക്ഷകരേയും സംസ്‌കാരത്തേയും സമൂഹങ്ങളേയും എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നത് ഞങ്ങൾ പുനർവിഭാവനം ചെയ്യുന്നു,' ലോഞ്ചിനെക്കുറിച്ച് ജിയോസ്റ്റാറിന്റെ അന്താരാഷ്ട്ര ബിസിനസ് മേധാവി അമിത് മൽഹോത്ര പറഞ്ഞു.

'ഉചിതമായ ബ്രാൻഡുകളെ തമ്മിൽ ഒരുമിപ്പിക്കുകയും കാഴ്ചാനുഭവത്തിന് കൂടുതൽ മൂല്യം നൽകുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾ MENA മേഖലയിലെ മേഖലയിലെ സ്ട്രീമിങ്ങിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തും. തങ്ങൾക്ക് പ്രധാനപ്പെട്ട വിനോദ പരിപാടികൾ കണ്ടെത്താൻ വേണ്ടി പ്രേക്ഷകർക്ക് കൂടുതൽ ചിന്നിച്ചിതറിക്കിടക്കുന്ന വിപണിയിൽ തിരയേണ്ടതില്ല. സ്റ്റാർസ്‌പ്ലേയിലേക്ക് ജിയോഹോട്ട്സ്റ്റാറിനെ കൊണ്ടുവരുന്നത് ആ ഭാവിയിലേക്കുള്ള തന്ത്രപ്രധാനമായ നിക്ഷേപമാണ്. കഥാവതരണശേഷിയിൽ ഇന്ത്യയുടെ കരുത്തും ഞങ്ങളുടെ പ്രേക്ഷകരെക്കുറിച്ചുള്ള ഞങ്ങളുടെ അറിവും ഇതിലുണ്ട്,' സ്റ്റാർസ്‌പ്ലേ സിഇഒ മാസ് ഷെയ്ഖ് പറഞ്ഞു.

'ഈ മേഖലയിലെ ദക്ഷിണ ഏഷ്യൻ പ്രേക്ഷകരുമായി ശക്തവും ദീർഘവുമായ ബന്ധം ക്രിക്കറ്റ് സ്റ്റാർസ്‌പ്ലേയ്ക്ക് നൽകിയിട്ടുണ്ട്. മത്സരത്തിനപ്പുറം, ഓരോ ദിവസവും വിനോദത്തിലേക്ക് കുടുംബങ്ങൾ തിരിച്ചുവരുന്ന തരത്തിൽ ബന്ധം വളർത്താൻ ജിയോഹോട്ട്സ്റ്റാർ ഞങ്ങളെ സഹായിക്കും. ഓരോ കുടുംബാംഗത്തിനും അവർ വിലമതിക്കുന്നത് കണ്ടെത്താൻ കഴിയുന്നയിടമായി സ്റ്റാർസ്‌പ്ലേയെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം,' മാസ് പറഞ്ഞു.

എംഇഎൻഎ മേഖലയിലേക്കുള്ള ജിയോഹോട്ട്സ്റ്റാറിന്റെ വരവിനെ രേഖപ്പെടുത്തിക്കൊണ്ട് ഈ ലോഞ്ചിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ ബുർജ് ഖലീഖ ആഘോഷത്തിന്റെ ക്യാൻവാസായി. ജിയോഹോട്ട്സ്റ്റാറിന്റെ പ്രശസ്തമായ ബിഗ് ബാങ് നിറങ്ങളുടേയും വെളിച്ചത്തിന്റേയും വർണ്ണാഭമായ പ്രദർശനത്തിലൂടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തെ പ്രകാശപൂരിതമാക്കി. നഗരത്തിന്റെ ചക്രവാളത്തിലുടനീളം ദൃശ്യമായ ഈ കാഴ്ച്ച അനന്തസാധ്യതകളുടെ ലോകത്തെ ദുബായിയുടെ ഹൃദയഭാഗത്ത് എത്തിച്ചു. ഈ പ്രൊജക്ഷൻ ജിയോഹോട്ട്സ്റ്റാറിനേയും സ്റ്റാർസ്‌പ്ലേയേയും ആ ലാൻഡ് മാർക്കിൽ ഒരുമിപ്പിച്ചുകൊണ്ട് ജിയോഹോട്ട്സ്റ്റാറിന്റെ വിപുലമായ വിനോദപ്രപഞ്ചം മേഖലയിലെത്തുന്നതിനെ ആഘോഷിച്ചു.

യുകെ, കാനഡ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾക്കൊപ്പം MENA യും ചേരുന്നതോടെ ജിയോഹോട്ട്സ്റ്റാർ ഇന്ത്യയുടെ വിനോദരംഗത്തിന് കൂടുതൽ വിശാലമായ ആഗോള വേദി ഒരുക്കുകയാണ്. രാജ്യത്തിന്റെ കഥാവതരണത്തിലെ പൈതൃകവും സാംസ്‌കാരിക നിമിഷങ്ങളും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നു. 'അനന്ത സാധ്യതകൾ' എന്ന ദർശനത്തിലൂന്നി കൊണ്ട് ഏകീകൃതമായ വിനോദയിടത്തിനു വേണ്ടിയുള്ള ലോകത്തെ ദക്ഷിണേഷ്യൻ പ്രേക്ഷകരുടെ വർദ്ധിച്ചുവരുന്ന ആവശ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് ഈ വ്യാപനം. പ്രീമിയം ഉള്ളടക്കത്തെ എങ്ങനെ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതിനെ അത് പുനർവിഭാവനം ചെയ്യുന്നു.

അതിനാൽ, ഒക്ടോബർ 7 മുതൽ സ്റ്റാർസ്‌പ്ലേയിലേക്ക് പോകൂ, ജിയോഹോട്ട്സ്റ്റാറിനൊപ്പം വിനോദത്തിന്റെ ബിഗ് ബാങ്ങിലേക്ക് പ്രവേശിക്കൂ!