അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2023  ആഗസ്റ്റ് 10.

തിരുവനന്തപുരം: നോർക്ക റൂട്ട്സ് യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) വെയിൽസിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. BSc നഴ്സിംഗ്/ GNM വിദ്യാഭ്യാസയോഗ്യതയും കൂടാതെ IELTS/ OET UK സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 6 മാസത്തെ പ്രവർത്തി പരിചയവും വേണം. 

അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്ട്ട് കോപ്പി, IELTS/ OETസ്കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ് . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2023 ആഗസ്റ്റ് 10 . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ യിലെ യിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുളള ചിലവുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. 

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Read Also - സൗദിയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അവസരങ്ങള്‍; ശമ്പളത്തിന് പുറമെ ഭക്ഷണം, വിസ, ടിക്കറ്റ് സൗജന്യം

യുകെയില്‍ തൊഴില്‍ അവസരങ്ങള്‍; റിക്രൂട്ട്മെന്‍റ് ഉള്‍പ്പെടെയുളള ചെലവുകള്‍ സൗജന്യം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമില്‍ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 01 മുതല്‍ ആരംഭിക്കും. നഴ്സിങില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പരി‍ജ്ഞാനം വ്യക്തമാക്കുന്ന I.E.L.T.S / O.E.T എന്നിവയില്‍ യു.കെ സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ജി.എന്‍എം യോഗ്യത നേടിയതെങ്കില്‍ പ്രവര്‍ത്തിപരിചയം ആവശ്യമില്ല. 

അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്ട്ട് കോപ്പി, IELTS/ OETസ്കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2023 ജൂലൈ 31. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യുകെയിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുളള ചിലവുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. 

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Read Also - കാനഡയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍; അപേക്ഷകള്‍ ക്ഷണിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...