കേരള സർവകലാശാല യു.ജി.സി. അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടറായിരുന്നു ജോണ്‍ കട്ടക്കയം
ടൊറേന്റോ: രാജ്യാന്തര സോഷ്യോളജിക്കല് അസോസിയേഷന്റെ വയോജന ഗവേഷണ സമിതി ഉപാധ്യക്ഷനായി ഡോക്ടര് ജോണ് കട്ടക്കയത്തെ തെരഞ്ഞെടുത്തു.കാനഡയിലെ ടൊറേന്റോയില് നടക്കുന്ന ലോക സോഷ്യോളജി കോണ്ഗ്രസിന്റെ ഭാഗമായായിരുന്നു തെരഞ്ഞടുപ്പ്.
രാജ്യാന്തര സോഷ്യോളജിക്കൽ അസോസിയേഷൻ വയോജന ഗവേഷണ സമിതി ഭാരവാഹിയാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. ജോൺ കട്ടക്കയം. കേരള സർവകലാശാല യു.ജി.സി. അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടറായിരുന്ന ജോണ് കട്ടക്കയം, ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി പ്രസിഡന്റുമായിരുന്നു.
