ജോര്‍ദാന്‍ പൗരനായ താരിഖ് അസറാണ് ഒക്ടോബറിലെ ആദ്യ പ്രതിവാര ഇലക്ടട്രോണിക് നറുക്കെടുപ്പില്‍ വിജയിയായതിലൂടെ, ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യത്തെയാളായി മാറിയത്. സെപ്റ്റംബര്‍ മാസത്തില്‍ നാല് ഭാഗ്യവാന്മാര്‍ ഓരോ ആഴ്ചയും മൂന്ന് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി
അബുദാബി: ഒക്ടോബര്‍ ഒന്നു മുതല്‍ ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഓരോ ആഴ്ചയും ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം വീതം സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഈ മാസത്തെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പില്‍ ഒക്ടോബര്‍ പത്തിന് ജോര്‍ദാന്‍ പൗരന്‍ താരിഖ് അസര്‍ വിജയിയാവുകയും ആദ്യത്തെ സ്വര്‍ണസമ്മാനം സ്വന്തമാക്കുകയും ചെയ്തു.
ഇപ്പോള്‍ ദുബൈയില്‍ താമസിക്കുന്ന താരിഖ്, കഴിഞ്ഞ 20 വര്‍ഷമായി യുഎഇയിലുണ്ട്. ഇക്കാലത്തിനിടെ വര്‍ഷങ്ങളായി അദ്ദേഹം ബിഗ് ടിക്കറ്റെടുത്ത് നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു. സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആ സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ വലിയ സന്തോഷമാണ് അദ്ദേഹത്തിന് നല്‍കിയത്. സമ്മാനം ലഭിക്കുന്ന പണം ഇപ്പോള്‍ സൂക്ഷിച്ചുവെയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, തുടര്‍ന്നും ബിഗ് ടിക്കറ്റെടുക്കുമെന്നും അറിയിച്ചു.
താരിഖിനെപ്പോലെ ഒക്ടോബര്‍ മാസം ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഓരോ ആഴ്ചയും ഒരു കിലോഗ്രാം വീതം സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണുള്ളത്. ഈ കാലയളവില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് നവംബര്‍ മൂന്നാം തീയ്യതി 2.5 കോടി ദിര്‍ഹത്തിന്റെ (50 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാനും അവസരം ലഭിക്കും. ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്തവാളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.
സെപ്റ്റംബര്‍ മാസത്തില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളില്‍ നാല് വിജയികള്‍ മൂന്ന് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി.
രാകേഷ് ശശിധരന്‍ - സെപ്റ്റംബറിലെ ആദ്യ പ്രതിവാര നറുപ്പെടുപ്പ് വിജയി
സെപ്റ്റംബറിലെ ആദ്യ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലെ വിജയിയായ രാകേഷ് ശശിധരന്‍ തന്റെ ഉറ്റസുഹൃത്തിനൊപ്പമാണ് ഭാഗ്യം പരീക്ഷിച്ചത്. ദോഹയില്‍ താമസിക്കുന്ന അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷമായി ഖത്തറില്‍ റീട്ടെയില്‍ മേഖലയില്‍ ജോലി ചെയ്യുകയാണ്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം തനിക്ക് സമ്മാനമായി ലഭിക്കുന്ന തുക മുഴുവനും മകളുടെ ഭാവി വിദ്യാഭ്യാസത്തിനായി മാറ്റിവെയ്ക്കുമെന്നും അറിയിച്ചു.
മുഹമ്മദ് ശഹബാസ് - സെപ്റ്റംബറിലെ രണ്ടാമത്തെ പ്രതിവാര നറുപ്പെടുപ്പ് വിജയി
കുടുംബത്തോടൊപ്പം അല്‍ ഐനില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്‍ മുഹമ്മദ് ശഹബാസാണ് സെപ്റ്റംബറിലെ രണ്ടാമത്തെ നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം നേടിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പണം സ്വരൂപിച്ച് വെച്ച് കുറച്ച് മാസങ്ങള്‍ കൂടുമ്പോള്‍ ബിഗ് ടിക്കറ്റെടുക്കാറായിരുന്നു അദ്ദേഹത്തിന്റെ പതിവ്. സമ്മാനം ലഭിക്കുന്ന പണം തന്റെ കണ്‍സ്‍ട്രക്ഷന്‍ ബിസിനസില്‍ നിക്ഷേപിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. നാട്ടില്‍ സ്ഥലം വാങ്ങണം. ബാക്കി പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്‍ അസീസ് സുല്‍ത്താന്‍ അഹമദ് - സെപ്റ്റംബറിലെ മൂന്നാമത് പ്രതിവാര നറുപ്പെടുപ്പ് വിജയി
കഴിഞ്ഞ എട്ട് മാസമായി അബുദാബിയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്‍ അബ്‍ദുല്‍ അസീസാണ് സെപ്റ്റംബറിലെ മൂന്നാമത് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം നേടിയത്. തന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ ഇരുപത് പേരില്‍ നിന്ന് പണം സമാഹരിച്ചാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സുഹൃത്തുക്കളില്‍ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ ശേഷം ആദ്യമായെടുത്ത ടിക്കറ്റിലൂടെത്തന്നെ അബ്ദുല്‍ അസീസിനെ വിജയം തേടിയെത്തി.
രാമചന്ദ്രന്‍ ഗംഗാധരന്‍ - സെപ്റ്റംബറിലെ നാലാമത് പ്രതിവാര നറുപ്പെടുപ്പ് വിജയി
ഇന്ത്യക്കാരനായ രാമചന്ദ്രന്‍ ഗംഗാധരനാണ് സെപ്‍റ്റംബറിലെ നാലാമത്തെയും അവസാനത്തെയും പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായത്. ഖത്തറില്‍ താമസിക്കുന്ന അദ്ദേഹം ഓണക്കാലത്ത് സമ്മാനം ലഭിച്ചവരില്‍ ഒരാളായി മാറുകയായിരുന്നു.
ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളും വെബ്‍സൈറ്റും സന്ദര്‍ശിക്കാം. വലിയ വിജയമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.
ഓരോ ആഴ്ചയും ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ...
- പ്രൊമോഷന്‍ 1: ഒക്ടോബര്‍ 1 - 9, നറുക്കെടുപ്പ് തീയതി - ഒക്ടോബര്‍ 10 (തിങ്കളാഴ്ച)
- പ്രൊമോഷന്‍ 2: ഒക്ടോബര്‍ 10 - 16, നറുക്കെടുപ്പ് തീയതി - ഒക്ടോബര്‍ 17 (തിങ്കളാഴ്ച)
- പ്രൊമോഷന്‍ 3: ഒക്ടോബര്‍ 17 - 23, നറുക്കെടുപ്പ് തീയതി - ഒക്ടോബര്‍ 24 (തിങ്കളാഴ്ച)
- പ്രൊമോഷന്‍ 4: ഒക്ടോബര്‍ 24 - 31, നറുക്കെടുപ്പ് തീയതി - നവംബര്‍ 1 (ചൊവ്വാഴ്‍ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.
