ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ദോഹ ഹെൽത്ത്കെയർ ഗ്രൂപ്പ് ഡയറക്ടറുമായ ജോസ് ലൂയിസ് മൊയലൻ (59) അന്തരിച്ചു. തൃശൂർ കുരിയച്ചിറ സ്വദേശിയാണ്. ഖത്തറിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ജോസ് മൊയലന് ഖത്തർ സ്ഥിരം താമസ വിസ അനുവദിച്ചിരുന്നു.

ഖത്തർ അപ്പോളോ ക്ലിനിക്, ബർവ വില്ലേജിലെ അറ്റ്‌ലസ് മെഡിക്കൽ സെന്റർ, ഇൻഡസ്ട്രിയൽ ഏരിയയിലെ അറ്റ്‌ലസ് പോളിക്ലിനിക്, ഫ്യുച്ചർ മെഡിക്കൽ സെന്റർ (അൽവാബ്‌),എഫ്.എം.സി ഡേ കെയർ സർജറി (അൽവാബ്‌), അൽ ഇസ്രാ മെഡിക്കൽ സെന്റർ (അൽ ഗറാഫ), അൽ ഇസ്രാ പോളിക്ലിനിക് (അൽ മർഖിയ) എന്നിവയാണ് ദോഹ ഹെൽത്ത്കെയർ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ.

ഭാര്യ: മേബി ജോസ് മൊയലൻ. മക്കൾ: ലൂയിസ് ജോസ്, മേരി ജോസ്, ജോൺ ജോസ് ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.