മസ്‌കറ്റ്: ഒമാനിൽ ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. 2020 ജൂലൈ മാസത്തിൽ എം 95 പെട്രോളിന് ലിറ്ററിന് 200 ബൈസയും എം 91ന‌് 189 ബൈസയുമായി ഒമാൻ എണ്ണ പ്രകൃതി വാതക മന്ത്രാലയം പ്രഖ്യാപിച്ചു. ഡീസലിന് 211 ബൈസയുമായിരിക്കും ലിറ്ററിന് വില.

കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ എന്നീ മൂന്ന് മാസങ്ങളിൽ എം 95 പെട്രോളിന് ലിറ്ററിന് 192 ബൈസയും എം 91ന‌് 180 ബൈസയും ഡീസലിന് 217 ബൈസയുമായിരുന്നു ലിറ്ററിന് വില.

Read more: ഇരുട്ടടിയായി ഇന്ധനവില; രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വർധന

2016 ജനുവരി പതിനഞ്ചിന് ഇന്ധന സബ്‌സിഡി ഒഴിവാക്കുന്നതിന് മുൻപ് സൂപ്പർ പെട്രോളിന് 120 ബൈസയും റെഗുലർ പെട്രോളിന് 114 ബൈസയും ഡീസലിന് 146 ബൈസയും ആയിരുന്നു ലിറ്ററിന് വില. കമ്പോളത്തിൽ വില വർധനവ് ഒഴിവാക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.

Read more: ഒമാനിൽ കൊവിഡ് രോഗബാധിതര്‍ 40000 കടന്നു; ഇന്ന് ഏഴ് മരണം