ഒമാനിൽ ഇന്ന് കൊവിഡ് മൂലം ഏഴു പേർ കൂടി മരണപ്പെട്ടു 

മസ്‌കറ്റ്: ഒമാനിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 40000 കടന്നു. കൊവിഡ് മൂലം ഇന്ന് രാജ്യത്ത് ഏഴ് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 176 ആയി.

Read more: പിടിമുറുക്കി കൊവിഡ്; സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്

1010 പേർക്ക് കൂടി കൊവിഡ് രോഗം ബാധിച്ചതായി ഇന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗം പിടിപെട്ടവരിൽ 776 ഒമാൻ സ്വദേശികളും 234 വിദേശികളുമാണ് ഉൾപ്പെടുന്നത്. ഇതിനകം 40070 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം പിടിപെട്ടത്. ഇതിൽ 23425 രോഗികൾ സുഖം പ്രാപിച്ചതായും മന്ത്രാലയ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Read more: സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ