വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്താതെ തന്നെ സാമ്പിളുകള്‍ നായ്ക്കള്‍ മണത്തറിയും. കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതിന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്.

അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച കെ 9 പൊലീസ് നായ്ക്കളുടെ പ്രത്യേക മൊബൈല്‍ യൂണിറ്റ് ആരംഭിച്ചു. കൊവിഡ് കേസുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച കെ 9 നായ്ക്കളെ പ്രധാന പരിപാടികള്‍ നടക്കുമ്പോഴാണ് കൂടുതലായും വിന്യസിക്കുക.

ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതിനെ തുടര്‍ന്നാണ് നടപടി. കൊവിഡ് സംശയിക്കുന്ന ആളുകളുടെ കക്ഷത്തില്‍ നിന്നുള്ള ഹൈസ്പീഡ് സാമ്പിളിംഗിനെ ആശ്രയിച്ചാണ് പരിശോധന നടത്തുക. വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്താതെ തന്നെ സാമ്പിളുകള്‍ നായ്ക്കള്‍ മണത്തറിയും. കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതിന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്.

നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ഫലങ്ങള്‍ ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. 98 ശതമാനവും വിജയകരമാണെന്നാണ് വിലയിരുത്തല്‍. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലും സൗദി-യുഎഇ അതിര്‍ത്തിയായ ഗുവൈഫാത്ത് ചെക്‌പോസ്റ്റിലും നായ്ക്കളെ വിന്യസിച്ചിട്ടുണ്ട്. 

Scroll to load tweet…