മസ്‍കത്ത്:  23 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൈരളി സലാലയുടെ അഞ്ചാം നമ്പർ യൂണിറ്റ്‌ പ്രസിഡന്റും, സി.സി അംഗവുമായ എം.കെ ഷാജുവിന് കൈരളി സലാല യാത്രയയപ്പ് നൽകി. തൃശ്ശൂർ ജില്ലയിലെ കൈപ്പറമ്പ് സ്വദേശിയായ എം.കെ ഷാജു, 10 വർഷം ഒമാൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുകയും, പിന്നീട് സലാലയിൽ സ്വന്തമായി ബിസ്സിനസ് നടത്തുകയുമായിരുന്നു.

കൈരളി പ്രസിഡന്റ് കെ.എ റഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ കൈരളി ജോ: സെക്രട്ടറി  സിജോയ് സ്വാഗതവും, കൈരളി രക്ഷാധികാരിയും, ലോകകേരളസഭ അംഗവുമായവുമായ എ.കെ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൊവിഡ് സാഹചര്യത്തില്‍ ലളിതമായി സംഘടിപ്പിട്ട ചടങ്ങിൽ കൈരളി സലാലക്ക് വേണ്ടി ജോ. സെക്രട്ടറി സിജോയിയും, യൂണിറ്റിനുവേണ്ടി യൂണിറ്റ് സെക്രട്ടറി  ഹെൽബിത് രാജും മൊമന്റോ കൈമാറി. സെക്രട്ടറിയേറ്റ്, സി.സി, യൂണിറ്റ്‌ ഭാരവാഹികൾ ആശംസയർപ്പിച്ചു. എം.കെ ഷാജു മറുപടി പ്രസംഗവും, റിജിൻ നന്ദിയും പറഞ്ഞു.