നാല് വിജയികൾക്ക് 25,000 ദിർഹം വീതം. ഫിലിപ്പീൻസ്, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ള മൂന്നു വിജയികൾ.
ബിഗ് ടിക്കറ്റിലൂടെ മലയാളിക്ക് 25,000 ദിർഹം സമ്മാനം. അബുദാബിയിൽ താമസിക്കുന്ന നഴ്സായ ബിനോദ് സെബാസ്റ്റ്യനാണ് വിജയി. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോദ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“ഒരു സുഹൃത്താണ് ബിഗ് ടിക്കറ്റ് തെരഞ്ഞെടുത്തത്. കോൾ ലഭിച്ചപ്പോൾ വലിയ സന്തോഷം തോന്നി. വർഷങ്ങളായി ഞങ്ങൾ ഒരുമിച്ചാണ് പങ്കെടുക്കാറ്. ഒരുമിച്ചു വിജയിച്ചപ്പോൾ വളരെ സന്തോഷം തോന്നുന്നു.”
ബിനോദ് ഉൾപ്പെടെ നാലു പേരാണ് ഇ-ഡ്രോയിൽ വിജയിച്ചത്. ബംഗ്ലാദേശ്, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബാക്കിയുള്ള വിജയികൾ.
ബംഗ്ലാദേശിൽ നിന്നുള്ള വിജയികളിൽ ഒരാൾ അൽ എയ്നിൽ ജീവിക്കുന്ന കമറുൽ ഇദ്രിഷ് മിയയാണ്. ഒരു സംഘത്തോടൊപ്പം ചേർന്നാണ് ഡ്രൈവറായ മിയ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം പറയുന്നു.
ബിസിനസ്സുകാരനായ മുഹമ്മദ് മാമുൻ ആണ് രണ്ടാമത്തെ ബംഗ്ലാദേശി വിജയി. അജ്മാനിലാണ് അദ്ദേഹം സ്ഥിരതാമസം. 20 പേരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്.
“കോൾ ലഭിച്ചപ്പോൾ സ്പാം ആണെന്ന് ആദ്യം കരുതി. യൂട്യൂബിൽ പരിശോധിച്ചാണ് ഫലം ഉറപ്പു വരുത്തിയത്. ഇതൊരു അത്ഭുതമാണ്.”
സംഘത്തോട് ആലോചിച്ച ശേഷം സമ്മാനത്തുക എങ്ങനെ വിനിയോഗിക്കും എന്നതിൽ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഫിലിപ്പീൻസിൽ നിന്നുള്ള ജെയ് മൈക്കിളാണ് മൂന്നാമത്തെ ഇ-ഡ്രോയിലെ അവസാനത്തെ വിജയി. അബുദാബിയിലാണ് അദ്ദേഹം കഴിഞ്ഞ 17 വർഷമായി താമസിക്കുന്നത്. എട്ട് പേരുടെ സംഘത്തോടൊപ്പമാണ് ടിക്കറ്റെടുത്തത്.
“ഭാര്യയുടെ പിറന്നാൾ ദിനം, ഞങ്ങളുടെ വിവാഹ വാർഷികം, പിന്നെ എന്റെ ജന്മമാസം... ഇത് ചേർത്തുള്ള ഒരു നമ്പറാണ് തെരഞ്ഞെടുത്തത്. എന്തോ അതിൽ ഒരു അർത്ഥമുള്ളതുപോലെ തോന്നി. കോൾ വന്നത് കുറച്ചു വൈകിയാണ്. ആദ്യം എടുക്കേണ്ടെന്ന് കരുതി. പക്ഷേ, റിച്ചാർഡിന്റെ ശബ്ദം കേട്ടപ്പോൾ എനിക്ക് ഉടനെ മനസ്സിലായി. വിജയിച്ചതിൽ വളരെ സന്തോഷം.” – അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ മൂന്നിന് ഒരു ഭാഗ്യശാലി 15 മില്യൺ ദിർഹം നേടും. അഞ്ച് പേർക്ക് 100,000 ദിർഹം വീതവും ലഭിക്കും. ഒരു വീക്കിലി ഇ-ഡ്രോയാണ് ഇനി അവശേഷിക്കുന്നത്. നാല് പേർക്കുകൂടെ 25,000 ദിർഹം വീതം നേടാം.
ദി ബിഗ് സ്പിൻ മത്സരവും തുടരും. ഓഗസ്റ്റിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഓട്ടോമാറ്റിക് ആയി എൻട്രി ലഭിക്കും. മൂന്നു പേർക്ക് സെപ്റ്റംബർ 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ ദി ബിഗ് സ്പിൻ കളിക്കാൻ ക്ഷണവും നേടാം. ഒക്ടോബർ 3-നാണ് ദി ബിഗ് സ്പിൻ കളിക്കാനാകുക. 1 മില്യൺ ദിർഹം വരെ ക്യാഷ് പ്രൈസുകളും നേടാം.
ഡ്രീം കാർ പ്രൊമോഷനിൽ സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ എന്നിവ നേടാനും അവസരമുണ്ട്.
