ഹഫർ അൽ ബാത്തീനിൽ കോഴിക്കോട് പയ്യാനക്കൽ സ്വദേശിയായ റിയാസ് പി ടി ആണ് മരിച്ചത്. 51 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
റിയാദ്: സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഹഫർ അൽ ബാത്തീനിൽ കോഴിക്കോട് പയ്യാനക്കൽ സ്വദേശിയായ റിയാസ് പി ടി ആണ് മരിച്ചത്. 51 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 10 വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു റിയാസ്. പെരുന്നാളിന്റെ തലേന്ന് രാത്രി ലുലു ഹൈപ്പർ മാർക്കറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. റിയാസിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഹഫർ അൽ ബാത്തിനിൽ ഖബറടക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

