സമൃദ്ധിയുടെ ഒമ്പത് പതിറ്റാണ്ട് പിന്നിട്ട സൗദി അറേബ്യയുടെ വിജയഗാഥയാണ് സംഗീത ആല്‍ബത്തിന്റെ ഇതിവൃത്തം.

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ 'യാ സല്‍മാന്‍' എന്ന് പേരിട്ട സംഗീത ആല്‍ബം പുറത്തിറക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ കരുത്തുറ്റ ഭരണ നേതൃത്വത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് പ്രവാസി മലയാളികളുടെ സംഗീത ആല്‍ബം ആരംഭിക്കുന്നത്.

സമൃദ്ധിയുടെ ഒമ്പത് പതിറ്റാണ്ട് പിന്നിട്ട സൗദി അറേബ്യയുടെ വിജയഗാഥയാണ് സംഗീത ആല്‍ബത്തിന്റെ ഇതിവൃത്തം ആയത്. സൗദി അറേബ്യയിലെ പ്രമുഖ ടിക് ടോക് കലാകാരന്മാരും സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഗായകരുമായ സിഫ്റാന്‍ നിസാം, നിസാം തളിപ്പറമ്പ്, മെഹറുന്നീസ നിസാം, നൂറിന്‍ നിസാം എന്നിവര്‍ ഒന്നിക്കുന്ന 'യാ സല്‍മാന്‍' എന്ന ആല്‍ബം സൗദിയിലും നാട്ടിലുമായാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. കെ.വി.എം. മന്‍സൂര്‍ പോട്ടൂര്‍ രചന നിര്‍വഹിച്ച ആല്‍ബം മാധ്യമ പ്രവര്‍ത്തകനും അല്‍ ഖസീം മീഡിയ ഫോറം ട്രഷററുമായ മിദ്‌ലാജ് വലിയന്നൂരാണ് സംവിധാനം ചെയ്തത്.

(ഫോട്ടോ: 'യാ സല്‍മാന്‍' സംഗീത ആല്‍ബമൊരുക്കിയ കലാകാരന്മാര്‍)