റിയാദ്: ജന്മസഹജമായ അസുഖത്തിന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ബാലന്‍ ജിദ്ദയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശികളായ കാരാടന്‍  ഫവാസ്, നസീബ ദമ്പതികളുടെ ഒമ്പത് വയസുള്ള മകന്‍ ഫസ്തിഖ് ഇലാന്‍ ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്.

ശാരീരികമായി രോഗപ്രതിരോധശേഷി കുറവ് നേരിടുകയായിരുന്നു ബാലന്‍. ഒരാഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജിദ്ദയിലെ ഒരു ഷിപ്പിങ്  കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് പിതാവ് ഫവാസ്. ഫവാസ്, നസീബ ദമ്പതികള്‍ക്ക് ഫാത്വിമ നാസ്ലി (2) എന്ന ഒരു മകള്‍ കൂടിയുണ്ട്.