മസ്‍കത്ത്: ഒമാനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളി ബാലന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്‍ദുല്‍ സലീമിന്റെ മകന്‍ ആദം (4) ആണ് മരിച്ചത്. സീബിലെ വീട്ടില്‍ വെച്ച് ശനിയാഴ്ച വൈകുന്നേമായിരുന്നു അപകടം. മൃതദേഹം അല്‍ ഖൂദിലെ ബദര്‍ അല്‍ സമാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.