റിയാദ്: താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണു മരിച്ചു. മാവേലിക്കര പുതിയകാവ് സ്വദേശി മോഹൻദാസ് (58) ആണ് ജുബൈലിൽ മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപെട്ടു കുഴഞ്ഞുവീഴുകയായിരുന്നു. കൂടെ താമസിച്ചിരുന്നവർ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

20 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. നേരത്തെ പ്ലമ്പിങ് സാധനങ്ങൾ വിൽക്കുന്ന കടയിലായിരുന്നു. ഇപ്പോൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സ്കൂളിൽ കുട്ടികളെ കൊണ്ടുപോകുന്ന ജോലിയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. 

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. തുടർനടപടികൾ പ്രവാസി സാംസ്‌കാരിക വേദി ജനസേവന വിഭാഗം ചെയർമാൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ഭാര്യ: ശ്യാമള. മകൾ: ശ്രീക്കുട്ടി.