റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശി ശ്രേയസ് ഭവനിൽ സുരേഷ് ബാബു (56) ആണ് റിയാദ് ശിഫയിൽ  മരിച്ചത്. അസുഖ ബാധിതനായി റിയാദിലെ ഫൈസൽ ബിൻ അബ്ദുറഹ്മാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അംബിക. മക്കൾ: അമൽ സുരേഷ്, അലീന സുരേഷ്. ശിഫ വെൽഫെയർ അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു.