റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. തൃശൂർ ചേലക്കര അയ്യായിരംകുളം സ്വദേശി കല്ലിങ്ങപ്പറമ്പിൽ യൂസുഫ് (50) തിങ്കളാഴ്ച രാവിലെ മരിച്ചത്. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. 

പിതാവ്: പരേതനായ അപ്പുക്കുട്ടി റാവുത്തർ, മാതാവ്: പെട്ടമ്മ, ഭാര്യ: മുല്ലപ്പള്ളി റസിയ വാണിയംപാറ. മക്കൾ: ഹാഷിം (പ്ലസ്ടു വിദ്യാർഥിനി), ഹസ്ന (എട്ടാം ക്ലാസ് വിദ്യാർഥിനി). സഹോദരൻ സൈദ് മുഹമ്മദും റിയാദിലുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.