കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട്​ തൃക്കരിപ്പൂർ കൈക്കൂട്ടുകടവ്​ പൂവളപ്പിൽ എൻ. ഉമർ ഫാറൂഖ് ​(47) ആണ് മരിച്ചത്​. മിഷ്‍രിഫ്​ ഫീൽഡ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ്​ പ്രോട്ടാകോൾ അനുസരിച്ച്​ കുവൈത്തിൽ ഖബറടക്കും. 

ജൂലൈ 19ന് നാട്ടിലേക്ക് പോകാൻ ഉമർ ഫാറൂഖ് വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവച്ചതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. കുഞ്ഞാമിനയാണ് ഭാര്യ. ഫഹീമ, ഫഹീസ എന്നിവർ മക്കളാണ്.