കൊവിഡ് ബാധിച്ച് ദിവസങ്ങളായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ശ്വാസതടസ്സം മൂലം അഞ്ചു ദിവസം മുമ്പാണ് കസബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മസ്‌കറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല ഞെക്കാട് സ്വദേശി പ്രസന്ന ബാബു(60) ആണ് മരിച്ചത്. മുസന്ദം കസബ് ആശുപത്രിയിലായിരുന്നു അന്ത്യം.
കൊവിഡ് ബാധിച്ച് ദിവസങ്ങളായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ശ്വാസതടസ്സം മൂലം അഞ്ചു ദിവസം മുമ്പാണ് കസബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം കസബില്‍ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യയും രണ്ട് ആണ്‍ മക്കളുമുണ്ട്. ഒമാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന 39-ാമത്തെ മലയാളിയാണ് ഇദ്ദേഹം.
