25 വര്‍ഷമായി ഒമാനിലെ അല്‍ കഹ്ലൂല്‍ ട്രേഡിങ്  കമ്പനിയിലെ ജീവനക്കാരനായിരുന്നു.

മസ്കറ്റ്: കൊവിഡ് ബാധിച്ച് മസ്‌കറ്റിലെ റൂവിയില്‍ തൃശൂര്‍ സ്വദേശി മരണപ്പെട്ടു. തൃശൂര്‍ പറവട്ടാണി സ്വദേശി എടപ്പാറ വീട്ടില്‍ മൈക്കിള്‍ മകന്‍ വില്‍സണ്‍ മൈക്കിള്‍ (58) ആണ് മസ്‌കറ്റിലെ റൂവിയില്‍ കൊവിഡ് മൂലം മരണമടഞ്ഞത്. റൂവി അല്‍ നഹദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിത്സണ്‍. 25 വര്‍ഷമായി ഒമാനിലെ അല്‍ കഹ്ലൂല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: റോസമ്മ. ഭാര്യ: ജോസ്ഫീന , മകന്‍: വിനീഷ്. മരുമകള്‍: സ്മിതാ റാണി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona