മസ്‌കറ്റ്: ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട  കുമ്പഴ മൈലാടുപാറ നിരവത്ത് പുതുവേലില്‍ മുരളീധരന്‍ നായരാണ് (59) ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റിലെ മബേലയില്‍ മരണപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു മുരളീധരന്‍ നായര്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നാട്ടിലേക്ക് അയക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായി സുഹൃത്തുക്കള്‍  അറിയിച്ചു.  .