കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സോഹാറിലെ സാലം അല്‍ബാദി കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ പെരുമ്പിലാവ് പാതാക്കര സ്വദേശി അണ്ടിപ്പാട്ടില്‍ പരേതനായ കുഞ്ഞിപ്പയുടെ മകന്‍ അബ്ദുല്‍ ഖാദര്‍(56)ആണ് സോഹാറില്‍ ഹൃദയാഘാതം മൂലം മരിച്ചത്. കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സോഹാറിലെ സാലം അല്‍ബാദി കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. മാതാവ്: ഖദീജ, ഭാര്യ: ഷഹര്‍ബാന്‍, മക്കള്‍: റമീസ് മുഹമ്മദ്, റസീല്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona