മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി  വവ്വാക്കാവ് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. ശർഖിയ ഗവര്‍ണറേറ്റിലെ വാദിതൈനിൽ വെച്ചായിരുന്നു അപകടം. സുനിൽ കുമാർ ഓടിച്ചിരുന്ന വാഹനം  നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു.