റിയാദ്: പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞാണ് കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്‌സല്‍(33) മരിച്ചത്.

വാഹനം ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഇര്‍ഷാദിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ദമ്മാമില്‍ നിന്ന് അകലെ മാറിയുള്ള ജൂദായിലാണ് അപകടം ഉണ്ടായത്. പിക്കപ്പിന് പിറകില്‍ സ്വദേശി ഓടിച്ച കാറിടിക്കുകയും നിയന്ത്രണം വിട്ട വാഹനം മുമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലിടിച്ച് മറിയുകയുമായിരുന്നു. അഫ്‌സലിന്റെ മൃതദേഹം പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ഹമീദ്, മാതാവ്: സുഹറാബി, ഭാര്യ: ശംന, മക്കള്‍: മുഹമ്മദ് അജ്‌നാസ്, ഫാത്തിമ തന്‍ഹ.