കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയടക്കം ആറ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം, വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട്ടില്‍ അഷീർഖാൻ (45) ആണ്​ മരിച്ചത്. ടാക്സി ​ഡ്രൈവറായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: അലി, ശിഫ. 

കുവൈത്തില്‍ കൊവിഡ്​ബാധിച്ച് മരിച്ചവരുടെ എണ്ണം 236 ആയി. അതേസമയം കുവൈത്തിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ്​ സ്ഥിരീകരിച്ചത് 29,921 പേർക്കാണ്​. പുതിയതായി രോഗം ഭേദമായ 1473 പേർ ഉൾപ്പെടെ 17,223  പേർ  രോഗമുക്തരായി. 184 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.