കൊവിഡ് ബാധിച്ച് മിശ്‌റിഫ് ഫീല്‍ഡ് ആശുപത്രി, അദാന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശിയും സ്പീഡക്‌സ് കാര്‍ഗോ ഉടമയുമായ ചെറിയ മാരിക്കണ്ടി ഹംസ(57)ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് മിശ്‌റിഫ് ഫീല്‍ഡ് ആശുപത്രി, അദാന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹമീദ, മക്കള്‍: നജാദ്, നാസിം, നവാല്‍