ശനിയാഴ്ച രാവിലെ സാല്‍മിയ ഗാര്‍ഡനില്‍ നടക്കാനിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് എല്‍ എന്‍ പുരം സ്വദേശി രവികുമാര്‍ കൃഷ്ണനാണ്(55) മരിച്ചത്. 19 വര്‍ഷമായി കുവൈത്തില്‍ പ്രവാസിയാണ്.

ശനിയാഴ്ച രാവിലെ സാല്‍മിയ ഗാര്‍ഡനില്‍ നടക്കാനിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. അഹ്മദിയില്‍ ട്രമെക്‌സ് അല്‍ഗാനിം ജോയിന്റ് വെഞ്ച്വറില്‍ ജനറല്‍ മാനേജര്‍ ആയിരുന്നു. ഭാര്യ: ഗീത, മക്കള്‍: ദീപ്തി, ശ്രുതി.