Asianet News MalayalamAsianet News Malayalam

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

30 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം അല്‍ നദാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

keralite died in oman due to heart attack
Author
Muscat, First Published Jan 12, 2021, 7:44 PM IST

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട ചെന്നീര്‍ക്കര കാലായില്‍ കിഴക്കേതില്‍ ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. 60 വയസ്സായിരുന്നു.

30 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം അല്‍ നദാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുജ വര്‍ഗീസ്, മക്കള്‍: ജീമോള്‍, ജിജു. മരുമകന്‍: റിജോയ്.
 

Follow Us:
Download App:
  • android
  • ios