റിയാദ്: ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കാസര്‍കോട് ചെംനാട് സ്വദേശി കടവത്ത് മാഹിന്‍ (55) ജിദ്ദയില്‍ മരിച്ചു. ഒരാഴ്ചയിലേറെയായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

20 വര്‍ഷത്തിലേറെയായി ജിദ്ദയില്‍ വിവിധ ജോലികള്‍ ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഫൈനല്‍ എക്‌സിറ്റില്‍ നാടണയാന്‍ വിമാന ടിക്കറ്റ് വരെ എടുത്ത് തയ്യാറെടുക്കുന്നതിനിടെയാണ് അസുഖം ബാധിച്ചത്. ചെംനാട് ജിദ്ദ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവവുമായിരുന്നു ഇദ്ദേഹം. ഭാര്യ: ഖദീജാബി, മക്കള്‍: മുഹമ്മദ് മശ്ഹൂദ്, ആയിശത് ഫയാസ, ഫാതിമത് മഹ്ജബി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബാബ് മക്ക മഖ്ബറയില്‍ ഖബറടക്കി.

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു