റിയാദ്: മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി. മങ്കട അങ്ങാടിപ്പുറം അരിപ്ര മാമ്പ്ര കൂളീരി മുഹമ്മദാലി (55) ആണ് മരിച്ചത്. പരേതരായ മുഹമ്മദ്, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഫാത്വിമ. മക്കള്‍: നബീല്‍, നസീഫ് അലി, നൗഫീദ് (മദീന).

മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, ശിഹാബ് അരിപ്ര എന്നിവര്‍ രംഗത്തുണ്ട്. റിയാദില്‍ ഖബറടക്കും. 
സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തി നിരക്ക് 90 ശതമാനമായി