റിയാദ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ചേലേമ്പ്ര ഐക്കരപ്പടി സ്വദേശി കാഞ്ഞിരത്തിങ്കൽ അഹമ്മദ് ബഷീർ (61) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് 10 ദിവസമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 35 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നിലവിൽ ജിദ്ദ മെഡിക്കൽ എന്ന സ്ഥാപനത്തിൽ സെയിൽസ്മാൻ ആയിരുന്നു. ഇന്ത്യൻ ഇസ്ലാഹി സെന്റർ അംഗവും ഹജ്ജ് വളൻറിയറുമായിരുന്നു. 

പിതാവ്: പാക് മുഹമ്മദ്, മാതാവ്: ആയിഷ ബീവി, ഭാര്യ: ഷാഹിന, മക്കൾ: ഫവാസ്, ഫാസിൽ (ബ്രിട്ടൻ), ശബ്ന, ഷിമില. മരുമകൻ: മൻസൂർ (റിയാദ്), സഹോദരങ്ങൾ: സൈഫുദ്ദീൻ, മെഹബൂബ് (ഇരുവരും ജിദ്ദ), റംലത്ത്, ഹഫ്സ, നജ്മ, സീനത്ത്, മെഹറുന്നിസ.