റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്ന തൃശുര്‍ മുള്ളൂര്‍ക്കര സ്വദേശി കപ്പാരത്ത് വീട്ടില്‍ വേണുഗോപാലന്‍ (52) ആണ് മരിച്ചത്. 20 വര്‍ഷമായി റിയാദ് ഉലയ്യയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.സരസ്വതിയാണ് ഭാര്യ. മക്കള്‍: അനീഷ്, അശ്വതി.

സന്ദര്‍ശക വിസയിലെത്തിയ മലയാളി വയോധികന്‍ സൗദിയില്‍ മരിച്ചു