റിയാദ് ഹൊഷാന്‍കോ കമ്പനിയില്‍ 20 വര്‍ഷമായി ഫര്‍ണീച്ചര്‍ ഡിവിഷനില്‍ പ്രൊജക്ട് മാനേജരായിരുന്നു.

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി പി.കെ. ഷംസുദ്ദീന്‍ (44) ആണ് റിയാദ് അല്‍ഹമ്മാദി ആശുപത്രിയില്‍ മരിച്ചത്. റിയാദ് ഹൊഷാന്‍കോ കമ്പനിയില്‍ 20 വര്‍ഷമായി ഫര്‍ണീച്ചര്‍ ഡിവിഷനില്‍ പ്രൊജക്ട് മാനേജരായിരുന്നു.

പിതാവ്: മൊയ്ദീന്‍, മാതാവ്: ഫാത്വിമ. ഭാര്യ: രഹ്ന, മക്കള്‍: ഷിഫ്ന (-15), -നഷ്ഫ (എട്ട്). റിയാദില്‍ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹോദരന്‍ വഹാബിനെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഹമീദ് ക്ലാരി, യൂനുസ് കൈതക്കോടന്‍, ബഷീര്‍ ഇരുമ്പുഴി എന്നിവര്‍ രംഗത്തുണ്ട്.