അല്‍ ഐന്‍: മലയാളി യുവാവ് യുഎഇയിലെ അല്‍ ഐനില്‍ മരിച്ചു. മലപ്പുറം തിരൂര്‍ എടക്കുളം കിഴക്കുംമുക്ക് സ്വദേശി സി കെ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഹംസക്കുട്ടി(31)ആണ് മരിച്ചത്. ഉറക്കത്തിനിടെ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം. അല്‍ ഐനില്‍ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷഹാന, മകള്‍: ഇശാ ഫാത്തിമ.