Asianet News MalayalamAsianet News Malayalam

പ്രവാസിയായ സഹോദരന്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അനുജന്‍ കൊവിഡ് ബാധിച്ച് മരിച്ചു

സഹോദരന്‍റെ മരണവിവരമറിഞ്ഞു ജിദ്ദയില്‍ നിന്ന് അനുജന്‍ ഹംസക്കുട്ടി റിയാദിലെത്തുകയും സഹോദരന്‍റെ മരണാനന്തര നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഖബറടക്ക ചടങ്ങുകള്‍ നടത്തിയ ശേഷം തിരിച്ചു ജിദ്ദയിലേക്ക് മടങ്ങുകയുമായിരുന്നു.

keralite died weeks after his brother died in Jeddah
Author
Jeddah Saudi Arabia, First Published Aug 3, 2020, 10:32 PM IST

റിയാദ്: മൂന്ന് ആഴ്ച മുമ്പ് സൗദി അറേബ്യയിലെ റിയാദില്‍ മരിച്ച സഹോദരന്‍റെ മരണാന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അനുജന്‍ ജിദ്ദയില്‍ മരിച്ചു. മലപ്പുറം പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് ഹംസക്കുട്ടി (53) ആണ് കൊവിഡ് ബാധിച്ച് ഞായറാഴ്ച ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ മരിച്ചത്. 27 വര്‍ഷത്തോളമായി ജിദ്ദയില്‍ റോള്‍ഡ് ഗോള്‍ഡ് കട നടത്തിവരികയായിരുന്നു.  

ജൂലൈ 11നാണ് ഇദ്ദേഹത്തിന്‍റെ സഹോദരന്‍ പരേടത്ത് സൈതലവി (58) റിയാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ മജ്മയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. സഹോദരന്‍റെ മരണവിവരമറിഞ്ഞു ജിദ്ദയില്‍ നിന്ന് അനുജന്‍ ഹംസക്കുട്ടി റിയാദിലെത്തുകയും സഹോദരന്‍റെ മരണാനന്തര നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഖബറടക്ക ചടങ്ങുകള്‍ നടത്തിയ ശേഷം തിരിച്ചു ജിദ്ദയിലേക്ക് മടങ്ങുകയുമായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാലന്‍ ഹാജി, മാതാവ്: പരേതയായ പാത്തുമ്മ, ഭാര്യ: മാടമ്പാട്ട് നസീറ കാളാട്, മക്കള്‍: സുഹാന ഷെറിന്‍, സന തസ്‌നി, മിന്‍ഹ ഫെബിന്‍, മുഹമ്മദ് അമീന്‍, മിഷ്ബ ഷെബിന്‍, മരുമകന്‍: കടവത്ത് നൗഫല്‍ ഇരിങ്ങാവൂര്‍. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിങ് ഭാരവാഹികള്‍ രംഗത്തുണ്ട്.

(ചിത്രം- റിയാദില്‍ മരിച്ച സൈതലവി(ഇടത്), ജിദ്ദയില്‍ മരിച്ച ഹംസക്കുട്ടി(വലത്ത്))

Follow Us:
Download App:
  • android
  • ios