ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയ ബാവു കുഴഞ്ഞുവീഴുകയായിരുന്നു. വിമാനത്താവളത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ സംഘം അടിയന്തര ചികിത്സ നല്‍കി തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

റിയാദ്: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കായി വിമാനത്താവളത്തിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ മാമ്പ്ര എരയംകുടി അയ്യാരില്‍ എ കെ ബാവു (79) ആണ് മരിച്ചത്.

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയ ബാവു കുഴഞ്ഞുവീഴുകയായിരുന്നു. വിമാനത്താവളത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ സംഘം അടിയന്തര ചികിത്സ നല്‍കി തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് സലാം എയര്‍ വിമാനത്തില്‍ മസ്കത്ത് വഴി തിരുവനന്തപുരത്തേക്കായിരുന്നു മടക്കയാത്ര. രണ്ട് പെണ്‍മക്കളും മരുമകനും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഭാര്യ: ബീവാത്തുമ്മ, മക്കള്‍: ബൈജു, ബാനു, ബീന, ബിജിലി. മരുമക്കള്‍: നിഷ, ഷിബി ഇസ്മായില്‍, അബ്ബാസ്.