റമദാന്‍ പ്രമാണിച്ചു മദീന സന്ദർശനത്തിന് പുറപ്പെട്ടതായിരുന്നു. അവിടെയെത്തി സുഹൃത്തിന്റെ മുറിയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

റിയാദ്: മദീന പള്ളി സന്ദർശനത്തിന് അവിടെ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശി റീന മൻസിൽ നജീം (40) ആണ് മദീനയിൽ സുഹൃത്തിന്റെ റൂമിൽ വെച്ച് മരിച്ചത്.

ആറ് വർഷത്തോളമായി സൗദിയിൽ പ്രവാസിയായ നജീം ദക്ഷിണ സൗദിയിലെ ബീഷയിലായിരുന്നു ജോലി ചെയ്തിരുന്നത്. റമദാന്‍ പ്രമാണിച്ചു മദീന സന്ദർശനത്തിന് പുറപ്പെട്ടതായിരുന്നു. അവിടെയെത്തി സുഹൃത്തിന്റെ മുറിയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. നടപടിക്രമങ്ങൾക്ക് ശേഷം മദീനയിൽ ഖബറടക്കും.