കുവൈത്ത്: കുവൈത്തിൽ കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി അഷ്റഫ് എരഞ്ഞൂൽ (57) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. കുവൈത്തിലെ അമീരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുബാറക്കിയയിൽ റസ്റ്റോറന്റ് നടത്തുകയായിരുന്നു അഷ്റഫ്. 

അതേ സമയം ഗൾഫിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം എഴുപത്തിഏഴായി ഉയർന്നു. ആകെ മരണം 620 കടന്നു.118,618 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. ഇരുപത്തിനാലുമണിക്കൂറിനിടെ 5,922 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.