റിയാദ്: മക്കയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവാല മുഹമ്മദ്‌ മുസ്ലിയാർ (57) ആണ് മരിച്ചത്. നാല് ദിവസമായി മക്ക ഹിറ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി മക്കയിലുള്ള ഇദ്ദേഹം മതസാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. 

ഭാര്യ: കുഞ്ഞിക്കദിയാമു ഹജ്ജുമ്മ. മക്കൾ: യാസിർ അറഫാത്ത്, ശാക്കിർ, ഖലീലുസമാൻ, സാറാബീവി, ഫാത്വിമ ഫഖരിയ, സഫ്ന മിസ്‌രിയ, സഹദിയ. പരേതനായ താവൂളിൽ ബാപ്പു എന്ന അഹമ്മദ് കുട്ടിയാണ് പിതാവ്. സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.