ലണ്ടന്‍: കൊവിഡ് ബാധിച്ച് ബ്രിട്ടനില്‍ യുവ മലയാളി ഡോക്ടര്‍ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ കൃഷ്ണന്‍ സുബ്രഹ്മണ്യമാണ് ബ്രിട്ടനിലെ ലെസ്റ്ററില്‍ മരിച്ചത്. 46 വയസ്സായിരുന്നു.

കൊവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായ ഡോ. കൃഷ്ണന്‍ ഏതാനും ദിവസങ്ങളായി ലെസ്റ്ററിലെ ഗ്ലന്‍ഫീല്‍ഡ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. അനസ്തീഷ്യ സെപ്ഷ്യലിസ്റ്റായിരുന്ന അദ്ദേഹം ഡെര്‍ബി ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്. നോര്‍ത്താംപ്റ്റണ്‍, ലെസ്റ്റര്‍ എന്നിവിടങ്ങളിലും ഡോക്ടര്‍ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പ്രിയദര്‍ശിനി.  ബ്രിട്ടനില്‍ പത്തു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഡോ. കൃഷ്ണന്‍ സുബ്രഹ്മണ്യന്‍.