കഴിഞ്ഞ 12 വർഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്‍ലസ് ഹോസ്‍പിറ്റല്‍, എന്‍എംസി ഹോസ്‍പിറ്റല്‍ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്‍തിട്ടുണ്ട്.

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാസ് കുട്ടൻ (51) ആണ് ഒമാനിലെ ബുറൈമിയിൽ മരണപ്പെട്ടത്. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്‍തുവരികയായിരുന്നു. 

കഴിഞ്ഞ 12 വർഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്‍ലസ് ഹോസ്‍പിറ്റല്‍, എന്‍എംസി ഹോസ്‍പിറ്റല്‍ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്‍തിട്ടുണ്ട്. കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരികെയെത്തിയത്. ഭാര്യ - സബിത, മക്കൾ - ജയ കൃഷ്‍ണൻ, ജഗത് കൃഷ്‍ണൻ . സംസ്‍കാരം സോഹാറിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.