മുപ്പത്തിയൊന്ന് വര്‍ഷത്തോളമായി യുഎഇയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ആറ്റിങ്ങല്‍ നോണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു.

ഷാര്‍ജ : മലയാളി വ്യവസായി (Keralite businessman) ഷാര്‍ജയില്‍ (Sharjah) മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിന് അടുത്ത് കീഴാറ്റിങ്ങല്‍ സ്വദേശി എസ് സുദര്‍ശനന്‍ (56) ആണ് ഹൃദയാഘാതം (heart attack) മൂലം മരിച്ചത്. 

മുപ്പത്തിയൊന്ന് വര്‍ഷത്തോളമായി യുഎഇയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ആറ്റിങ്ങല്‍ നോണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും.

 ജോലിക്കിടയില്‍ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ജോലിക്കിടയില്‍ കുഴഞ്ഞുവീണ് മലയാളി മരിച്ചു. റിയാദിലെ (Riyadh) ബത്ഹയില്‍ പലവ്യഞ്ജന കട (ബഖല)യില്‍ ജീവനക്കാരനായ കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന്‍ (44) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഹൃദയാഘാതം (heart attack) മൂലം മരിച്ചത്. ബത്ഹ ശിഫാ അല്‍ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്സ് ബഖാലയില്‍ ജോലി ചെയ്യുന്ന സിറാജ് ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരുമെത്തി പ്രാഥമിക ശുശ്രുഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീറയാണ് ഭാര്യ. മക്കള്‍: സല്‍മാന്‍ ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്അബ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ ഫറോക്ക്, സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

മികച്ച സൗഹൃദ വലയമുള്ള സിറാജിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന സിറാജ് സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ.എം.സി.സി അംഗവുമാണ്.

ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

സ്‌കേറ്റിങ്ങിനിടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണ് പ്രവാസി ആണ്‍കുട്ടി മരിച്ചു

ഷാര്‍ജ: യുഎഇയിലെ (UAE) ഷാര്‍ജയില്‍ (Sharjah) സ്‌കേറ്റ്‌ബോര്‍ഡ് ( skateboard ) അപകടത്തില്‍ 16കാരന്‍ മരിച്ചു. ഈജിപ്ഷ്യന്‍ കുടുംബത്തിലെ ആണ്‍കുട്ടിയാണ് മരിച്ചതെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. 

ഷാര്‍ജയിലെ അല്‍ ഷോല പ്രൈവറ്റ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുല്ല ഹസന്‍ കമല്‍ ആണ് മരിച്ചത്. സംഭവ സമയത്ത് അല്‍ താവുന്‍ ഏരിയയിലെ ഏഴ് നിലകളുള്ള കാര്‍ പാര്‍ക്കിങിന്റെ മുകളിലത്തെ നിലയില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു മരണപ്പെട്ട ആണ്‍കുട്ടി ഉണ്ടായിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കേറ്റ് ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പൊലീസ് ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ 16കാരനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.