Asianet News MalayalamAsianet News Malayalam

ഒരു പ്രവാസി മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ച് 25 ദിവസത്തോളമായി ചികിത്സയിലായിരുന്നു.

keralite expat died due to covid 19 in saudi
Author
Riyadh Saudi Arabia, First Published Oct 22, 2020, 11:31 PM IST

റിയാദ്: കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. വെന്നിയൂര്‍, കരുമ്പില്‍ സ്വദേശി കാട്ടിക്കുളങ്ങര റഫീഖ് (47) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് 25 ദിവസത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ജിസാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ഹസ്മി സൂപര്‍ മാര്‍ക്കറ്റില്‍ പര്‍ച്ചേസിങ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 12 വര്‍ഷത്തോളമായി പ്രവാസിയാണ്. പിതാവ്: അബ്ദുറഹിമാന്‍, മാതാവ്: ഫാത്വിമ, ഭാര്യ: റഷീദ, മക്കള്‍: റഷാദ്, റാഷിഖ്, റജീഅ, റൈഫ.

Follow Us:
Download App:
  • android
  • ios