സൗദി അറേബ്യയിലെ ഉനൈസയിൽ പച്ചക്കറി വിതരണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയാണ് മരിച്ചത്. 

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. സൗദി അറേബ്യയിലെ ഉനൈസയിൽ പച്ചക്കറി വിതരണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി കുഞ്ഞിമരക്കാരകത്ത് ഷമീർ (38) ആണ് മരിച്ചത്. 13 വർഷമായി സൗദിയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അലിപ്പു - റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കൾ: ഹാഫി, ഹിസു. ദമ്മാമിലുള്ള സഹോദരൻ ഷംസു മരണവിവരം അറിഞ്ഞ് ഉനൈസയിൽ എത്തിയിട്ടുണ്ട്. ഖബറടക്ക നടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെ.എം.സി.സി നേതൃത്വം നൽകുന്നു. 

സൗദിയില്‍ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ നേരിയ കുറവ്; 2000ത്തിലധികം പുതിയ രോഗികള്‍