Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

keralite expat died due to covid 19
Author
Riyadh Saudi Arabia, First Published Sep 22, 2020, 11:11 PM IST
  • Facebook
  • Twitter
  • Whatsapp

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി റിയാസ് പുലോത്തും കണ്ടി (35) ആണ് അല്‍ഖസീം പ്രാവിശ്യയിലെ അല്‍റസ് ആശുപത്രിയില്‍ മരിച്ചത്. 10 ദിവസം മുമ്പാണ് റിയാസിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കോവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന റിയാസ് കഴിഞ്ഞ മാസമാണ് പുതിയ സ്‌പോണ്‍സറുടെ പേരിലേക്ക് മാറ്റിയത്. അയ്യൂബ്, നഫീസ എന്നിവരുടെ മകനാണ്. ഭാര്യ: ഫാത്വിമ. മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്. റിയാസിന്റെ മൃതദേഹം അല്‍റസില്‍ ഖബറടക്കുന്നതിന് ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോട്, ഫോറം അല്‍ഖസീം ഏരിയ പ്രസിഡന്റ് ഷാനവാസ് കരുനാഗപ്പള്ളി എന്നിവര്‍ രംഗത്തുണ്ട്.
 

Follow Us:
Download App:
  • android
  • ios