അല്‍ കൗസര്‍ വാട്ടര്‍ എന്ന സ്വകാര്യ കമ്പനിയിലെ മുന്‍ ജീവനക്കാരനായിരുന്നു അബുബക്കര്‍.

മസ്കറ്റ്: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിലെ സലാലയില്‍ മരിച്ചു. പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശി കൊളച്ചാലി അബൂബക്കര്‍( 62) ആണ് കൊവിഡിനെ തുടര്‍ന്ന് സലാലയില്‍ മരണപ്പെട്ടത്. ന്യൂമോണിയ ബാധിതനായി സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അല്‍ കൗസര്‍ വാട്ടര്‍ എന്ന സ്വകാര്യ കമ്പനിയിലെ മുന്‍ ജീവനക്കാരനായിരുന്നു അബുബക്കര്‍. സംസ്‌കാരം സലാലയില്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: ഖദീജ, മക്കള്‍: മൈമൂന പര്‍വീണ്‍, മുഹമ്മദ് ഫാസിര്‍, അബ്ദുല്‍ സാഹില്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona