ബര്‍ക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി പാറമ്മല്‍ ഷാഹുല്‍ ഹമീദ്(59) ആണ് ബര്‍ക്കയില്‍ മരിച്ചത്. ബര്‍ക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

വര്‍ഷങ്ങളായി ബര്‍ക്കയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ വി ഉസ്മാന്റെയും പാറമ്മല്‍ അസ്മയുടെയും മകനാണ്. ഭാര്യ: സല്‍മ, മക്കള്‍: സല്‍മ, ഫിദ, ഇബ. മരുമകന്‍: ഇജാസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona